ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; മന്ത്രി ശിവന്‍കുട്ടി

  കാസര്‍കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. ബോയ്സ്, ഗേള്‍സ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ബോയ്സ്, ഗേള്‍സ് സ്‌കൂളുകള്‍ മാറ്റി മിക്സഡ് സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ അതാത് സ്‌കൂളുകളിലെ പിടിഎ തീരുമാനമെടുത്താല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പിടിഎ തീരുമാന പ്രകാരം മിക്സഡ് സ്‌കൂളിന് അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ജെന്‍ഡന്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. അങ്ങിനെ ഒരു നീക്കം സര്‍ക്കാരിനില്ലെന്നും ഇത് നടപ്പാക്കണമോയെന്ന് തീരുമാനിക്കേണ്ടത് പിടിഎ ആണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി ഉടന്‍ നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

കേരള കോൺഗ്രസ്‌ (എം) ജില്ലാ നേതൃ യോഗത്തിൽ വെച്ച് ജില്ലാ സെക്രട്ടറി സജിസെബാസ്റ്റ്യനൊപ്പം നേതാക്കളായ ഗഫൂർ ബോവിക്കാനം, അബ്ദുൽ കാദർ കോളോട്ട്, മുനീർ മുനമ്പം, അൻവർ മാങ്ങാടൻ തുടങ്ങിയവർ ജലവിഭവ വകുപ്പ്  മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.

കിറ്റെക്‌സ്‌ അക്രമം; കസ്‌റ്റഡിയിലുള്ള 156 പേരും അറസ്‌റ്റില്‍:പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍

  കൊച്ചി : കിഴക്കമ്ബലം കിറ്റെക്സ് സംഘര്‍ഷത്തില്‍ കസ്റ്റഡിയിലുള്ള 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അറസ്റ്റിലായ 24 പേരെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. പ്രതികള്ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള് ചുമത്തി. പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള് ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പൊലീസ്. രണ്ട് കേസുകളിലായാണ് അറസ്റ്റ്. അക്രമിസംഘം ശ്രമിച്ചത് പൊലീസ് ഇന്‍സ്പെക്ടറെ വധിക്കാനെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. എസ്‌എച്ച്‌ഒ അടക്കമുള്ള പൊലീസിനെ ആക്രമിച്ചത് 50 ലധികം പേരാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ല. അതേസമയം ആക്രമണത്തില് പരിക്കേറ്റ സിഐ ഉള്പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര് നിലവില് ചികിത്സയിലാണ്. കിറ്റെക്സ് ജീവനക്കാര് പൊലീസിനെ അക്രമിച്ച സംഭവത്തില് സ്ഥാപനത്തിലെ കൂടുതല് ഇതരസംസ്ഥാന ജീവനക്കാര്ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. കൊച്ചി > കിഴക്കമ്ബലം കിറ്റെക്സ് സംഘര്‍ഷത്തില്‍ കസ്റ്റഡിയിലുള്ള 156 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അറസ്റ്റിലായ 24 പേരെ കോലഞ്ചേര...

സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പന; വിറ്റത് 65 കോടി രൂപയുടെ മദ്യം

  തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് മദ്യവില്‍പന പൊടിപൊടിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടിയുടെ കൂടുതല്‍ കച്ചവടമാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് മാത്രം ബെവ്കോ വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. റെക്കോര്‍ഡ് മദ്യവില്‍പനയാണിത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടേയും വില്‍പന നടന്നു.

കിഴക്കമ്പലത്തെ അക്രമം; 156 അതിഥി തൊഴിലാളികള്‍ പിടിയില്‍, അന്വേഷണം തുടരുന്നു

  എറണാകുളം കിഴക്കമ്ബലത്ത് അതിഥി തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത കേസില്‍ 156 പേരെ അറസ്റ്റ് ചെയ്തു. കിഴക്കമ്ബലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബില്‍ റെയ്ഡ് നടത്തിയാണ് നടപടി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയും സംഘര്‍ഷം തടയാനെത്തിയ കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസുകാരുടെ ജീപ്പ് കത്തിക്കുകയുമായിരുന്നു. തൊഴിലാളികളുടെ കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കിറ്റക്‌സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് കരോള്‍ നടത്തിയത് സംബന്ധിച്ച തര്‍ക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രാത്രി 12 മണിയോടെയാണ് സംഭവം. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച്‌, തൊഴിലാളികളുടെ ക്യാമ്ബിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജനുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ...

'സാന്താക്ലോസ് മൂര്‍ദാബാദ്'; യു.പിയില്‍ കോലം കത്തിച്ച്‌ ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രകടനം

  ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടനകള്‍. ക്രിസ്മസ് ആഘോഷം മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സെന്റ് ജോണ്‍സ് കോളേജിലെ മഹാത്മാഗാന്ധി മാര്‍ഗ് കവലയിലാണ് സംഭവം. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായെത്തിയ സംഘം കോലം കത്തിച്ചു. സാന്താക്ലോസ് മൂര്‍ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ കോലം കത്തിച്ചത്. ക്രിസ്മസിന് സാന്താക്ലോസിന്റെ രൂപങ്ങള്‍ ഉപയോഗിച്ച്‌ സമൂഹം മതപരിവര്‍ത്തനം നടത്തുന്നതിനെതിരാണ് തങ്ങളെന്ന് ഇവര്‍ പിന്നീട് പ്രസ്താവനയുമിറക്കി. മിഷനറി സ്‌കൂളുകള്‍ യുവാക്കളെ സാന്താക്ലോസിന്റെ വേഷം ധരിപ്പിച്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും അനുസരിക്കാത്തപക്ഷം ശിക്ഷിക്കുകയും ചെയ്യുന്നുവെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്റംഗ് ദളിന്റെയും ജനറല്‍ സെക്രട്ടറി അജ്ജു ചൗഹാന്‍ ആരോപിച്ചു. സാന്താക്ലോസ് സമ്മാനങ്ങള്‍ നല്‍കുന്നില്ല പകരം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഇതിന്റ...

നാടിനാവശ്യമായ കാര്യങ്ങളെ എതിര്‍ത്താല്‍ അതിന്‍റെ കൂടെ നില്‍ക്കാന്‍ സര്‍ക്കാറിന് ആവില്ല -മുഖ്യമന്ത്രി

  കാസര്‍കോട്: നാടിനാവശ്യമായ കാര്യങ്ങള്‍ക്ക് എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നാല്‍ അതിന്‍റെ കൂടെ നില്‍ക്കാന്‍ സര്‍ക്കാറിന് ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീലേശ്വരം പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനവാശ്യമായ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാനാണോ സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വാഭാവികമായി അത്തരം കാര്യങ്ങളില്‍ ആവശ്യമായ പുനരധിവാസ പദ്ധതികള്‍ കൃത്യമായി നടപ്പാക്കും. ആരെയും ദ്രോഹിക്കാന്‍ പാടില്ല. സ്ഥലം എടുക്കുമ്ബോള്‍ സ്വാഭാവികമായും പ്രശ്നങ്ങള്‍ ഉണ്ടാകും -മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ തേജസ്വിനി പുഴക്ക് കുറുകെ പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.