കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. 12 ന് വീണ്ടും സ്വർണത്തിന്‍റെ സാമ്പിൾ ശേഖരണം നടത്തും. ഭാഭാ അറ്റോമിക് റിസർച്ച് സെന്‍ററിൽ കൂടുതൽ പരിശോധനക്ക് അയക്കും. ഈ മാസം 11നാണ് കേസ് പരിഗണിക്കുക.
അതേസമയം കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു സമർപ്പിച്ച ജാമ്യഹരജിയിൽ കോടതി നാളെ വാദം കേൾക്കും. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് എൻ. വാസു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസിൽ മാത്രമാണ് വാസു പ്രതിയായിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ