ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് ഉത്തരവിറക്കി ആഭ്യന്തര മന്ത്രാലയം. ആര്‍ട്ടിക്കിള്‍ 356 പ്രകാരം പ്രഖ്യാപിച്ച രാഷ്ട്രപതിഭരണമാണ് പിന്‍വലിച്ചിരിക്കുന്നത്. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടതായി ബിജെപി നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
നേരത്തെ, മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ്ങിന്റെ രാജിയെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കാണാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മണിപ്പൂര്‍ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ് ഇന്ന് വൈകിട്ട് ആറിന് ലോക്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മണിപ്പൂര്‍ ബിജെപി എക്‌സില്‍ കുറിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ