തിരുവനന്തപുരം: സഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്പോര്. പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയെന്നും ചോദ്യോത്തര വേളയിൽ മന്ത്രിമാർക്ക് മൈക്ക് കിട്ടുമ്പോഴെല്ലാം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സോണിയ ഗാന്ധിയെ കൊട്ടാനുള്ള അവസരം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്ന് എം.ബി രാജേഷ് പ്രതികരിച്ചു.
ഇവിടെ ആരും സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്നില്ല. തെരുവിലിട്ട് ചെണ്ട കൊട്ടുന്നതുപോലെ കൊട്ടാനുള്ള അവസരം ഉണ്ടാക്കുന്നത് പ്രതിപക്ഷ നേതാവാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടുതവണ സോണിയ ഗാന്ധിക്കൊപ്പം നിർത്തുന്നു. സ്വർണം കട്ടവരെ സോണിയ ഗാന്ധിയ്ക്കടുത്ത് കൊണ്ടുപോയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് പറയണം. അങ്ങനെ പറഞ്ഞാൽ സോണിയ ഗാന്ധിക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ടാകുമെന്നും രാജേഷ് പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ