ഇസ്‌ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ചാവേറാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 169 പേര്‍ക്ക് പരിക്കേറ്റു. ശിയാ പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.
ഇസ്‌ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ മേഖലയിലെ തര്‍ലായി ഇമാംബര്‍ഗാഹിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഇസ്‌ലാമാബാദ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സയ്യിദ് അലി നസീര്‍ റിസ്വിയും ഉള്‍പ്പെടും. സ്‌ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വിലയിരുത്താനായില്ലെങ്കിലും ചാവേര്‍ സ്‌ഫോടനമാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ