തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ കേരള ആദ്യമായി സംസ്ഥാന തലത്തിൽ നടത്തിയ ക്രിസ്പോ 2026 ബ്ലൈൻഡ് ക്രിക്കറ്റ് മത്സരത്തിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ പാലക്കാടിനെ അട്ടിമറിച്ച് കാസർഗോഡ് ബ്ലൈൻഡ് സ്കൂളിലെ വിദ്യാർഥികൾ കിരീടം ചൂടി. കേരളത്തിലെ മുഴുവൻ ബ്ലൈൻഡ് സ്കൂളുകൾ മത്സരിച്ച ഈ ക്രിക്കറ്റ് ടൂർണമെന്റിൽ കളിച്ച ഒരു മത്സരം പോലും തോൽക്കാതെയാണ് കാസർഗോഡ് ബ്ലൈൻഡ് സ്കൂൾ ചരിത്ര വിജയം നേടിയത്.
ബ്ലൈൻഡ് ചെസ്സ് ചാമ്പ്യനായ മുസ്തഫ നയിച്ച കാസർഗോഡ് ടീമിൽ മുഹമ്മദ് സ്വാലി, കിരൺ, വഫ, ആയിഷ മിന്ന, ഫാത്തിമ റിംഷാ സുൽത്താന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫൈനൽ മത്സരത്തിൽ മൂന്നു ഓവറിൽ പാലക്കാട് സ്കൂൾ ടീം ഉയർത്തിയ 33 റൺസ് മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ മുസ്തഫയുടെ ഉശിരൻ ബാറ്റിംഗിൽ 2.3 ഓവറിൽ കാസർഗോഡ് ടീം ലക്ഷ്യം കണ്ടു. മുസ്തഫ 12 പന്തിൽ ആറ് ബൗണ്ടറികൾ അടക്കം 30 റൺസ് നേടി. ഫൈനൽ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും മുസ്തഫക്ക് ലഭിച്ചു.B1 കാറ്റഗറിയിൽ മികച്ച കളിക്കാരനായി കാസറകോട് ബ്ലൈന്റ് സ്കൂളിലെ വഫയെ തെരെഞ്ഞെടുത്തു. മനോജ്, PK റിയാസ്, കാദർ ബോവിക്കാനം,ഹരീഷ്, വത്സല തുടങ്ങിയവരുടെ മികച്ച പരിശീലനത്തിലാണ് ടീമിന്റെ വിജയത്തിളക്കം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ