ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന്‍ കമ്മീഷന്‍. ഗോവ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്‌ഐആര്‍ നടപടികല്‍ ഇലക്ഷന്‍ കമ്മീഷന്‍ നീട്ടിയിരിക്കുന്നത്. ജനുവരി 15നു നടപടികള്‍ അവസാനിക്കാനിരിക്കെയാണ് ഇലക്ഷന്‍ കമ്മീഷന്റെ നടപടി. ജനുവരി 19വരെയാണ് എസ്‌ഐആര്‍ നടപടികള്‍ നീട്ടിയിരിക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷന്‍ കമ്മീഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകള്‍ വഴിയും ഇക്കാര്യം ബിഎല്‍ഒമാരെയും വോട്ടര്‍മാരെയും അറിയിക്കണമെന്നും ഇലക്ഷന്‍ കമ്മീഷന്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ