പത്തനംതിട്ട: പ്രവാസി യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 7 ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ സ്വീകരിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസം അനുവദിക്കുകയായിരുന്നു. ഈമാസം 15 നു വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ 16 ന് പരിഗണിക്കും. തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും അത് വീഡിയോയില്‍ ചിത്രീകരിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഇതിന്റെ ഭാഗമായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനും രാഹുലിനെ അവിടെ എത്തിച്ച് എസ്‌ഐടി തെളിവെടുപ്പ് നടത്തും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ