കൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ഹരജി നൽകി. ഐ-പാക്ക് റെയ്ഡ് തടഞ്ഞത് സിബിഐ അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം. ഇഡി നടപടിക്കെതിരെ മമതാ ബാനർജി തടസ്സഹരജിയും നൽകിയിട്ടുണ്ട്.
ഐപാക് ഓഫീസിലെ റെയ്ഡ് പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക് വഴിവച്ച സാഹചര്യത്തിലാണ് ഈഡിയുടെ പുതിയ നീക്കം. റെയ്ഡ് തടഞ്ഞ് രേഖകൾ കൈക്കലാക്കിയ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ