തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് നിർദേശം. എക്സൈസ് കമ്മീഷണറാണ് നിർദേശം നൽകിയത്. ഇന്നലെ നടന്ന ജോ. കമ്മീഷണർമാരുടെയും ഡെപ്യൂ. കമ്മീഷണർമാരുടെയും യോഗത്തിൽ വാക്കാലായിരുന്നു നിർദേശം. മന്ത്രിയുടെ താമസ സ്ഥലത്തിന് പുറത്ത് എക്സൈസ് ഉദ്യോഗസ്ഥർ പാറാവ് നിൽക്കണമെന്നും നിർദേശമുണ്ട്.
താൻ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിർദേശം നൽകിയിട്ടുണ്ടെങ്കിൽ ഗൗരവമായി പരിശോധിക്കും . പിൻവലിക്കാൻ നിർദേശം നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ