ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ ബിസിനസുകള്‍ക്കും 25 ശതമാനം അധിക താരിഫ് നല്‍കേണ്ടി വരും. ഈ ഉത്തരവ് അന്തിമവും നിര്‍ണ്ണായകവുമാണ്'- ട്രംപ് കുറിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ