വന്യ - മൃഗ ആക്രമണം മനുഷ്യജീവൻ സംരക്ഷിക്കണം. ഡിസ്ടിക് സോഷ്യൽ സേവ് ഫെഡറേഷൻ
പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന മനുഷ്യ ജീവനുകൾക്ക് സംരക്ഷണവും, സുരക്ഷയും നല്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് സോഷ്യൽ സേവ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്,ബി.അബ്ദുൾ ഗഫൂർ , ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,ട്രഷറർ കൂട്ട്യാനം മുഹമദ് കുഞ്ഞി എന്നിവർ വനം - വന്യജീവി വകുപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. മുളിയാറിലെ നുസ്രത്ത് നഗർ, ബാവിക്കര, ബാലനുക്കം, മളിക്കാൽ , ആല നടുക്കം , ആലൂർ, കുഞ്ഞടുക്കം എന്നീ പ്രദേശങ്ങളിൽ രാത്രി കാല യാത്രകൾ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും, ഭീതിയില്ലാതെ യാത്രചെയ്യാൻ അവസരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. കാട്ടുപന്നി കൂട്ടങ്ങൾ ജനവാസ മേഘലകളിൽ തമ്പടിച്ച് ആക്രമണങ്ങൾ തുടർക്കഥയാണ്. ഇതിന് ഉദാഹരണമാണ് നുസ്രത്ത് നഗറിലെ മുത്തലിബിനെ അക്രമിച്ചത്. ഇയാൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ചികിൽസ ചെലവുകളും നല്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 (1) B പ്രകാരം ഹോണററി വൈൽഡ് ലൈഫ് വാർഡന്റെ അധികാരങ്ങൾ പഞ്ചായത്തിനുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യമാണ് മുളിയാറിലെന്നും, ഇത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ