കൊച്ചി: ബലാത്സംഗകേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു.മുതിര്‍ന്ന അഭിഭാഷകന്‍ എസ്.രാജീവ് വഴിയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി നാളെ പരിഗണിക്കും.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് പൊലീസ് നിഗമനം. രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു.രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ