ബോവിക്കാനം: മുളിയാർ പീപ്പിൾസ് ഫോറം ഡിസംബർ 7 ന് മുളിയാർ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥി കളുടെ മുഖാമുഖം ‘നാട്ടുപ്പോര്’സംഘടിപ്പിക്കുന്നു.
വൈകുന്നേരം 4 മണിമുതൽ രാത്രി 9 മണിവരെയാണ് പരിപാടി.
വിവിധ പാർട്ടികളുടെ പ്രകടന പത്രിക പരിപാടിയിൽ അവതരിപ്പിക്കാം.സ്ഥാനാർത്ഥികൾക്ക് അവരുടെ വികസന കാഴ്ചപ്പാടുകളും,രാഷ്ട്രീയവും പറയാൻ അവസരം നൽകും.
പഞ്ചായത്തിലെ 18 വാർഡുകളിലേയും,ജില്ല,ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വോട്ടർമാർക്ക് ചോദ്യംചോദിക്കാനുള്ള അവസരം ഉണ്ടാവും.
പരിപാടി ടി എ ഷാഫി ഉദ്ഘാടനം ചെയ്യും.അബി കുട്ട്യാനം മോഡറേറ്ററായിരിക്കും.
ആലോചന ചോഗത്തിൽ പ്രസിഡൻ് ബി അഷ്‌ഫ് അദ്ധ്യക്ഷം വഹിച്ചു.
ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,സാദത്ത് മുതലപ്പാറ,സുനിൽ മളിക്കാൽ,വേണുകുമാർ,കബീർ മുസ്സ്യാർ നഗർ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ