വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ ഒക്‌ടോബര്‍ ഒമ്പതിനകം കൈമാറണം; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: ബിഹാറില്‍ എസ്‌ഐആറിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. ഒക്‌ടോബര്‍ ഒമ്പതിനകം വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. നവംബര്‍ 6ന് ആരംഭിക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും ഒക്‌ടോബര്‍ 9നു പരിഗണിക്കാനായി മാറ്റി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ