ആത്മഹത്യക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രിയിലേക്കു പോകവെ കാര്‍ മറിഞ്ഞ് മരിച്ചു. കാസര്‍കോട് ബേത്തൂര്‍പാറയില്‍ ആണ് സംഭവം. കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടിലെ ബാബുവിന്റെ മകള്‍ മഹിമയാണ് (20)മരിച്ചത്. ബുധന്‍ രാവിലെ എട്ടോടെയാണ് സംഭവം.
വീട്ടുകാര്‍ മഹിമയുടമായി ആശുപത്രിയിലേക്കു പോവുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു. ഓടിക്കൂടിയവര്‍ കാര്‍ യാത്രികരെ ചെര്‍ക്കള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയെ രക്ഷിക്കാനായില്ല. ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ