കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം, കെ.സി വേണുഗോപാൽ കേരളത്തിലും കേന്ദ്രത്തിലുമുണ്ട്; അബിൻ വർക്കിയുടെ ആവശ്യം തള്ളി സണ്ണി ജോസഫ്
പാലക്കാട്: കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന അബിൻ വർക്കിയുടെ ആവശ്യം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തിൽ ഇരുന്ന രാജ്യം മുഴുവൻ പ്രവർത്തിക്കാം. കെ.സി വേണുഗോപാൽ കേരളത്തിലും കേന്ദ്രത്തിലുമുണ്ട് എന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. അബിൻ വർക്കിയുടെ പ്രതികരണം കണ്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ദേശീയ സെക്രട്ടറിയായി നിയമിച്ചതിൽ അതൃപ്തി വ്യക്തമാക്കി അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. തന്നെ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നായിരുന്നു അബിൻ വർക്കിയുടെ ആവശ്യം. കാലങ്ങളായി യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് പാർട്ടിയോട് അഭ്യർഥിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ