ചെന്നൈ: പൊതു ഇടങ്ങളിലെ ജാതി അടിസ്ഥാനപ്പെടുത്തിയുള്ളതും വിവേചന പരവുമായ ബോർഡുകൾ, സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ്റ്റാൻ്റുകൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവയുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ തമിഴ്നാട് സർക്കാർ ഉത്തരവ്. കോളനി എന്ന പദം ഔദ്യോഗിക രേഖകളിൽ നിന്നും പൊതു ഉപയോഗത്തിൽ നിന്നും നീക്കം ചെയ്യുമെന്ന് ഏപ്രിൽ 29 ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാർ മാർഗ്ഗനിർദ്ദേശം.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിലുള്ള പേരുകൾ പ്രത്യേക സമൂഹത്തെ അപമാനിക്കുന്നതാണോ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തണം. ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർമാർ, പഞ്ചായത്തുകളിലെ എക്സിക്യൂട്ടീവ് ഓഫീസർമാർ, മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും കമ്മീഷണർമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കണം ഇത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ