എറണാകുളം: കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്കെ (80) എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ റെയില കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാത സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ശ്രീധരീയം ആശുപത്രിയുമായി ദീര്‍ഘകാല ബന്ധമുള്ള റെയില ഒടിങ്കെ മകളുടെ കണ്ണിന്റെ ചികിത്സയ്ക്കാണ് ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മൃതദേഹം സ്വന്തം രാജ്യത്തേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ