കാസർഗോഡ് ജില്ലയിലെ സംസാരഭാഷയെയും സംസ്കാരത്തെയും ചാനൽ ചർച്ചയിലൂടെ അപമാനപെടുത്താൻ അവസരം നൽകിയ ഫ്ലവേഴ്സ് ചാനലിനും അവതാരകനും മാപ്പിളപ്പാട്ട് കലാകാരികൾ എന്ന് പറയുന്ന കണ്ണൂരിലെ രണ്ട് സ്ത്രീകൾക്കും എതിരെ കാസർഗോഡ് മലബാർ കലാ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ , പ്രസിഡണ്ട് റഫീഖ് മണിയങ്ങാനം അധ്യക്ഷനായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്മാരായ അസീസ് പുലിക്കുന്ന് ഉൽഘാടനം ചെയ്തു, അഷറഫ് പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കലാസാംസ്കാരിക പ്രവർത്തകർ അസീസ് ട്രന്റ്, എ.എം അബൂബക്കർ , ജാഫർ പേരാൽ, ബഷീർ തളങ്കര, നൗഷാദ് ബായിക്കര, അമീർ പോപ്പി , അസ്സൻ പതിക്കുന്നിൽ ,ഹാഷിം കാടങ്കോട്, എം.ടി.പി. സെക്കീന, പി.കെ.സബീന. ബൽക്കിസ് തൃക്കരിപൂര്, എന്നിവർ സംസാരിച്ചു ,
പി.കെ. റിയാസ് നായിമാർ മൂല സ്വാഗതവും , ഷെമീമ തൃക്കരിപൂർ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ