ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം:പരാതികൾ തുടര്‍ന്നും സ്വീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം,തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ അവസരമെന്ന് കമ്മീഷൻ
ദില്ലി:ബീഹാർ എസ് ഐ ആറില്‍ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം സെപ്തംബർ ഒന്നിന്ന് ശേഷവുംപരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. പരാതികൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ