തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില ഉടൻ വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ ബോർഡ് യോഗത്തിൽ തീരുമാനം. വില 60 രൂപയായി വർധിപ്പിക്കണമെന്ന് തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകൾ ശുപാർശ ചെയ്തിരുന്നു. എന്നാൽ വൻ വർധനവിലേക്ക് ഉടൻ പോകേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. നിലവിൽ കൊഴുപ്പേറിയ പാൽ ലീറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 2022 ഡിസംബറിലാണ് അവസാനമായി പാൽവില വർധിപ്പിച്ചത്. ഉത്പാദന ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ വില കൂട്ടണമെന്ന് ആവശ്യപ്പെടുന്നത്.
ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും ക്ഷീരോത്പാദനത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ