സ്‌കൂള്‍ സമയമാറ്റം; ‘എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തും, കാര്യങ്ങള്‍ ബോധ്യപ്പെടുത്തും’; മന്ത്രി വി ശിവന്‍കുട്ടി
സ്‌കൂള്‍ സമയമാറ്റത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചര്‍ച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ പാദപൂജയെയും ?ഗവര്‍ണറിനെയും മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചു. പാദപൂജയില്‍ ഗവര്‍ണറുടെ ആഗ്രഹം മനസിലിരിക്കുകയെ ഉള്ളൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ എസ് എസ് സംരക്ഷണയില്‍ പാദപൂജ നടത്തിയാല്‍ നിയമപരമായി സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാനാവില്ല. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവര്‍ണര്‍ക്ക് എങ്ങനെ അനുകൂലിക്കാന്‍ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സര്‍വകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവര്‍ണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ