എട്ടാം മൈൽ - മല്ലം - ബീട്ടിയ ടുക്കം റോഡിൽ മണ്ണിടിഞ്ഞ് നേരിടുന്ന ദുരിതാവസ്ഥക്കും, ഗതാഗത തടസ്സത്തിനും പരിഹാരം വേണം - മുസ്ലിം ലീഗ്
മുളിയാർ:എട്ടാം മൈൽ - മല്ലം
-ബീട്ടിയടുക്കം റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിലനിൽക്കുന്ന അപകടാ വസ്ഥക്കും,ഗതാഗത പ്രയാസ ത്തിനും പരിഹാരം കാണണ മെന്ന് മുളിയാർ പഞ്ചായത്ത് മല്ലം വാർഡ് ലീഗ് സഭ ആവശ്യപ്പെട്ടു.മൂന്ന് വർഷം
മുമ്പ് ശക്തമായ മഴയിൽ അമ്മങ്കോടിനും മല്ലം പള്ളിക്കും ഇടയിലുള്ള ഭാഗത്താണ് പതിനഞ്ച് മീറ്ററോളം താഴ്ചയിലേക്ക് മണ്ണിടിഞ്ഞ് റോഡിന്റെ വശത്തോളമെത്തിയത്. പി.എം.ജി.എസ്.വൈ വിഭാഗം മുഖേന 44 ലക്ഷംരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതല്ലാതെ ഇതുവരെ നടപടിയില്ലാത്തതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
അമ്മങ്കോട് തൈവളപ്പിലെ പരേതനായ മൂസ കോമ്പൗ ണ്ടിൽ നടന്ന ലീഗ് സഭ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ഹമീദ് മല്ലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് സ്വാഗതംപറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എംഎ. നജീബ് മുഖ്യപ്രഭാഷണം നടത്തി. ബിഎം. അബൂബക്കർ ഹാജി,മൻസൂർ മല്ലത്ത്,ഷരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം,അബ്ദുല്ല ഡെൽമ,അബ്ബാസ് കൊളച്ചപ്, മറിയമ്മ അബ്ദുൽ ഖാദർ, അനീസ മൻസൂർമല്ലത്ത്, സുഹറ ബാലനടുക്കം,ഹമീദ് പോക്കർ, അബ്ദുല്ല കുഞ്ഞി മുണ്ടപള്ളം,ഇഖ്ബാൽ തൈ വളപ്പ്,നൗഷാദ് തൈവളപ്പ്, ഹമീദ് കരമൂല,അബൂബക്കർ എലിമല,താജുഅമ്മങ്കോട്, കെസി.മൻസൂർ, മറിയമ്പി ഖാലിദ് പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ