അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് ലൈബീരിയന്‍ ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ മല്‍സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആയിരം രൂപയും ആറുകിലോ അരിയും വീതമാണ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മല്‍സ്യത്തൊഴിലാളികള്‍ക്കാണ് സഹായം. ഇതിനായി 10 കോടി 55 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകകപ്പലായ എംഎന്‍സി എല്‍സ –3 അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു. കപ്പലിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി കരയില്‍ എത്തിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ