കാസര്‍കോട്:ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെര്‍ക്കള എന്നിവിടങ്ങളില്‍ പാര്‍ശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചില്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്കും രേഖാമൂലം നിര്‍ദ്ദേശം നല്‍കിയെന്ന് അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.
ഈ മേഖലയില്‍ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു.
മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍മ്മാണ കരാര്‍ കമ്പനിയായ മേഘയില്‍ നിന്നു ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ച വിശദ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കും പരിശോധനയ്ക്കുമായി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തു.
ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. പരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയാവും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ