ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നവീകരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ടറൽ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതോടെ മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനാകും. വോട്ടർ സ്ലിപ്പിന്റെ ഡിസൈൻ പരിഷ്കരിക്കാനും ഫോട്ടോ കൂടുതൽ വ്യക്തമാകുന്ന തിരിച്ചറിയൽ കാർഡ് നൽകാനും കമ്മിഷൻ തീരുമാനിച്ചു.
മരിച്ചവരുടെ പേരുകള്‍ നിരന്തരമായി വോട്ടര്‍പട്ടികയില്‍ ഇടംനേടുന്നുവെന്നും, ഇവരുടെ പേരില്‍ കള്ളവോട്ടുകള്‍ ചെയ്യുന്നുവെന്നും വിവിധയിടങ്ങളില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ