കാസര്‍കോട്: ലഹരിയെന്ന വിപത്തിനെതിരെ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും ലഹരിക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 21, 22 തീയതികളില്‍ ജില്ലയില്‍ സുഗന്ധം പുരട്ടി യാത്ര സംഘടിപ്പിക്കാന്‍ പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മെയ് 21ന് രാവിലെ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍റ്, പടന്ന, നീലേശ്വരം, കാഞ്ഞങ്ങാട്, പൂച്ചക്കാട് എന്നീ സ്ഥലങ്ങളില്‍ പ്രചരണ ജാഥ നടത്തും. അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ബേക്കല്‍ ജംഗ്ഷനില്‍ നിന്ന് പി.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി മുഹമ്മദ് ഉപ്പള, ഐ.എസ്.എഫ് ജില്ലാ കോ-ഓഡിനേറ്റര്‍ മണികണ്ഠന്‍ നെട്ടണികെയ്ക്ക് സുഗന്ധം പുരട്ടും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.എം ബഷീര്‍ അഹമ്മദ് റസ്വി ഉദ്ഘാടനം ചെയ്യും. യാത്ര പാലക്കുന്ന്, ഉദുമ, കളനാട്, മേല്‍പറമ്പ്, കാസര്‍കോട് ടൗണ്‍ എന്നീ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 7 മണിക്ക് തളങ്കരയില്‍ സമാപിക്കും. സമാപന യോഗം സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെയ് 22ന് രാവിലെ 9 മണിക്ക് ബോവിക്കാനത്ത് നിന്നും പ്രചരണ ജാഥ ആരംഭിക്കും. പൊവ്വല്‍, ചെര്‍ക്കള, നായډാര്‍മൂല, വിദ്യാനഗര്‍, ഉളിയത്തടുക്ക, മധൂര്‍ എന്നീ സ്ഥലങ്ങളില്‍ പ്രചരണം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ബദിയടുക്കയില്‍ നിന്നും ജില്ലാ വൈസ് പ്രസിഡന്‍റ് ഫാറൂഖ് തങ്ങള്‍, പി.സി.എഫ് ദുബായ് ഭാരവാഹി ഷംശു ബദിയടുക്കയ്ക്ക് സുഗന്ധം പുരട്ടി യാത്ര ആരംഭിക്കും. സംസ്ഥാന കൗണ്‍സില്‍ അംഗം റഷീദ് മുട്ടുംന്തല ഉദ്ഘാടനം ചെയ്യും. സീതാംഗോളി, കുമ്പള, ബന്തിയോട്, ഉപ്പള, മഞ്ചേശ്വരം എന്നീ സ്ഥലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 7 മണിക്ക് കുഞ്ചത്തൂരില്‍ സമാപന സമ്മേളനം അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യും. യൂനുസ് തളങ്കര, എം എ കളത്തൂർ ,ജാസി പൊസോട്ട്, ഷാഫി ഹാജി അഡൂര്‍, അഷ്റഫ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, മുനീര്‍ പള്ളപ്പാടി എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ