തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് ഇ.പി ജയരാജന്. കോണ്‍ഗ്രസ് കേരളത്തല്‍ നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണെന്നും ഇ.പി ജയരാജന് പറഞ്ഞു.ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം'കേരളത്തല്‍ കോണ്‍ഗ്രസ് നിലനിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞത്'- ജയരാജന് പറഞ്ഞു.കോണ്‍ഗ്രസില്‍ മത നിരപേക്ഷത ഇല്ലെന്നും കോണ്‍ഗ്രസാണ് വര്‍ഗീയത പറയുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരന് തുടങ്ങിയവരും രംഗത്ത് വന്നിരുന്നു.
ഇപ്പോഴാ ജയരാജ കെ റെയിൽ വന്നാൽ മോളി കൂടെ മുഴുവനും വിമാനം പറക്കും എന്ന് പറഞ്ഞ ആൾ അല്ലേ പോടാ കണ്ണാ കന്നാലി പൊട്ടത്തരങ്ങൾ മാത്രം വിളിച്ചു പറഞ്ഞാൽ ഐശ്വര്യ അല്ല
മറുപടിഇല്ലാതാക്കൂ