ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പാർലമെന്റ് വർഷകാല സമ്മേളനം: പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ മൂന്നാം തവണയും മുടങ്ങി

 " ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം കാരണം സഭ മൂന്നാം തവണയും മുടങ്ങി. പാർലമെന്റ് നാല് മണിക്ക് വീണ്ടും ചേരും. ഓപറേഷൻ സിന്ദൂരിൽ ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കൂട്ടക്കൊല നടത്തിയ പഹൽഗാം ഭീകരരെ എന്ത്കൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നായിരുന്നു രാജ്യസഭയിൽ കോൺഗ്രസിൻ്റെ ചോദ്യം."

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

 മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. 

189 പേ‍ർ കൊല്ലപ്പെട്ട മുംബൈ ട്രെയിൻ സ്ഫോടനക്കേസ്; ശിക്ഷാവിധി റദ്ദാക്കി, 12 പ്രതികളെയും വെറുതെ വിട്ട് ബോംബൈ ഹൈക്കോടതി

 മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ കീഴ്‌ക്കോടതി ശിക്ഷിച്ച 12 പേരെയും കുറ്റവിമുക്തരാക്കി ബോംബൈ ഹൈക്കോടതി. 2015ൽ വിചാരണ കോടതി ഈ 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവുമായിരുന്നു വിധിച്ചത്. ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച്, പ്രതികൾക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടനത്തിൽ 189 പേർ കൊല്ലപ്പെടുകയും 800 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികളെ കുറ്റവിമുക്തരാക്കുന്നത്.

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ തീവ്രത അല്‍പം കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടുക്കി മുതല്‍ കാസര്‍കോടുവരെയുള്ള ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, മധ്യ കിഴക്കന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, തെക്കു കിഴക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

15 സുപ്രധാന ബില്ലുകൾ പാര്‍ലമെന്‍റിൽ; ചോദ്യങ്ങളുടെ കെട്ടുമായി പ്രതിപക്ഷം, വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

  ദില്ലി: പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ - പാക് സംഘർഷത്തിൽ ട്രംപിന്‍റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

ഒടുവിൽ കെഎസ്ഇബി അനങ്ങി, മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

  കൊല്ലം : ഒടുവിൽ കെഎസ്ഇബി അനങ്ങി. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു. 

എഡിജിപിയുടെ ശബരിമല ട്രാക്ടർ യാത്ര; വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട്

 എഡിജിപിയുടെ ശബരിമല ട്രാക്ടർ യാത്ര; വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട് തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്രയിൽ വീഴ്ച സംഭവിച്ചെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയത്. ഡിജിപി റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. ചട്ടവിരുദ്ധമായി എഡിജിപി ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ട്രാക്ടറിൽ യാത്ര ചെയ്തത് എന്നായിരുന്നു എഡിജിപി ഇത് സംബന്ധിച്ച് വിശദീകരിച്ചത്. വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ സർക്കാർ ഇനിയെന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.