ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ട്രംപിന്‍റെ തീരുവ യുദ്ധത്തിനിടെ നിർണായക സന്ദർശനം; അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് ഇന്ത്യയിൽ

ദില്ലി: അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് ദില്ലിയിലെത്തിയ ജെഡി വാൻസിനെ സ്വീകരിച്ചു. ദില്ലി വിമാനത്താവളത്തിൽ വെച്ച് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം വിമാനത്തവാളത്തിൽ ​ഗംഭീര സ്വീകരണമാണ് നൽകിയത്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസ് മക്കളായ ഇവാൻ, വിവേക്, മിരാബൽ എന്നിവർക്കൊപ്പം എത്തിയ വാൻസിന് പ്രധാനമന്ത്രി അത്താഴ വിരുന്നും നൽകും. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വ്യാപാര കരാർ പ്രധാന ചർച്ചയാകാനാണ് സാധ്യത. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തിനിടെയാണ് വൈസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്:'പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതം'; കെ.സി വേണുഗോപാൽ

ന്യൂഡല്‍ഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എഐസിസി ജന.സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.പാർട്ടിയിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടനെ തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽവിജയിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്  പറഞ്ഞു.. സ്ഥാനാർഥി ആരാണെങ്കിലും പിന്തുണയ്ക്കുമെന്നാണ് പി.വിഅൻവർ പറഞ്ഞതെന്നും ജോയ് പറഞ്ഞു. അൻവറിന്റെ മുന്നണിപ്രവേശനം യുഡിഎഫ് ഉന്നത നേതൃത്വം ചർച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിന് ഒരു സ്ഥാനാർഥിയെ കിട്ടാൻ പോകുന്നില്ലെന്നും വി.എസ് ജോയ് പറഞ്ഞു.

ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്, അൻവറല്ല സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്'; കടുപ്പിച്ച് ലീഗ്

  മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ പി വി അൻവര്‍ ഫാക്ടര്‍ ഇല്ലെന്ന് ലീഗ് നേതാവ് പി വി അബ്ദുൾ വഹാബ്. നിലമ്പൂരിൽ പി വി അൻവറിന് പ്രസക്തി ഇല്ല. അൻവർ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. അൻവർ അല്ല യുഡിഎഫിന്‍റെ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. സ്ഥാനാർഥിയെ കോൺഗ്രസ് തീരുമാനിക്കും. ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്. ആര് സ്ഥാനാർഥി ആയാലും ലീഗ് പിന്തുണക്കും, വിജയിപ്പിക്കുമെന്നും പി വി അബ്ദുൾ വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  വെള്ളാപ്പള്ളിയുടെ മലപ്പുറം വർഗീയ പ്രസംഗത്തിലും അദ്ദേഹം പ്രതികരിച്ചു. വർഗീയ ചേരി തിരിവ് മലപ്പുറത്ത് നടക്കില്ല. വെള്ളാപ്പള്ളി മലപ്പുറത്തെ കുറിച്ച് അറിയാതെ ആണ് സംസാരിക്കുന്നതെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. 

മയക്കുമരുന്ന് ഉപയോഗം: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: മയക്കുമരുന്ന് ഉപയോഗം സമ്മതിച്ച നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്ട് 27, 29/1, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നടനെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തപരിശോധന നടത്താനാണ് പൊലീസ് തീരുമാനം. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് രക്തപരിശോധനയിൽ വ്യക്തമാകും.

ആശമാരുടെ സുപ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിച്ച് സർക്കാർ; 62 വയസിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖ മരവിപ്പിച്ചു

  തിരുവനന്തപുരം : സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2022 മാർച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന മാർഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ മാർഗ്ഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകണമെന്നതും, ഹോണറിയും വർദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.  

കമ്മീഷൻ വൈകുന്നു; പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ

‘ തിരുവനന്തപുരം: എല്ലാ മാസവും 15-ാം തീയതിക്കകം റേഷൻ വ്യാപാരികളുടെ വേതനം നൽകുമെന്ന് ജനുവരിയിൽ അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്ന വേളയിൽ ആശ്വാസവാക്കായി ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിഷു, ഈസ്റ്റർ എന്നീ ആഘോഷങ്ങൾ കടന്നുപോയെങ്കിലും കമ്മീഷൻ നൽകുമെന്ന വാക്ക് ജലരേഖയായി മാറിയെന്ന് വ്യാപാരികൾ. കമ്മീഷൻ വൈകുന്നതിനാൽ വ്യാപാരികളുടെ വിശേഷ ദിവസങ്ങളും സാമ്പത്തിക പ്രതിസന്ധിയിലായി. സെയിൽസ്മാൻമാരുടെ കൂലി, കടവാടക , റേഷൻ സാധനങ്ങളുടെ പണമടക്കൽ എന്നിവയും അവതാളത്തിലായതായി വ്യാപാരികൾ പറയുന്നു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജിൽ ഉടൻ തീരുമാനമെടുക്കുമെടുക്കും, മുൻഗണനേതര സമ്പന്ന വിഭാഗങ്ങൾക്ക് ഒരു രൂപ സെസ് ഏർപ്പെടുത്തണമെന്ന ക്ഷേമനിധി ബോർഡ് നിർദേശം, കെടിപിഡിഎസ് നിയമഭേദഗതി തുടങ്ങി ഒട്ടനവധി ഭക്ഷ്യവകുപ്പ്തല ചർച്ചയിൽ തീരുമാനമെടുത്ത നിർദ്ദേശങ്ങളും സമര അനുരഞ്ജന വേളയിലും മറ്റു വകുപ്പ്തല മീറ്റിങ്ങുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമെടുക്കുന്നുണ്ടെങ്കിലും സുപ്രധാന തീരുമാനങ്ങൾ പലതും മന്ത്രിക്ക് മുകളിൽ സൂപ്പർ മന്ത്രി ചമയുന്ന ചില ഉദ്യോഗസ്ഥർ രേഖപ്പെടുത്താറില്ല.

ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി; വിശദമായി ചോദ്യം ചെയ്യും

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. വിശദമായി ചോദ്യം ചെയ്യുമെന്ന് എസിപി സി.ജയകുമാര്‍  പറഞ്ഞു. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഹോട്ടലിൽ നിന്ന് ലഹരിമരുന്നൊന്നും കണ്ടെത്താത്തതിനാൽ ഷൈനെതിരെ  നിലവിൽ കേസെടുത്തിട്ടില്ല. ഷൈനിനൊപ്പം അഭിഭാഷകനും സ്റ്റേഷനിലെത്തി. ഷൈന്‍ ഹാജരായത് അറിയിച്ചതിലും അരമണിക്കൂര്‍ മുന്‍പേയാണ്.