ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു, മേക്കപ്പ് മാനേജർക്കെതിരെ കേസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിരുന്നു. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന്‍റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

  കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്ക് അയക്കും. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ്. 

പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും! ഓൾ പാസ് സമ്പ്രദായം നിർത്തലാക്കുന്നു; വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കി

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നല്‍കുന്ന നയം റദ്ദാക്കി. 2019 ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ തോൽക്കുകയാണെങ്കിൽ ഇവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ല. സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു കുട്ടിയെയും ഒരു സ്‌കൂളില്‍ നിന്നും പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നേരത്തെ വാര്‍ഷിക പരീക്ഷയില്‍ തോറ്റാലും ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് രീതി. ഈ നയത്തിനാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. അഞ്ച്, എട്ട് ക്ലാസ് വിദ്യാര്‍ഥികള്‍ തോറ്റാല്‍ തോറ്റതായി രേഖപ്പെടുത്തി വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കും. രണ്ടുമാസത്തിനകം തോറ്റ വിദ്യാര്‍ഥികള്‍ വീണ്ടും വാര്‍ഷിക പരീക്ഷ എഴുതണം. ഇതിലും തോല്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്ന സ്ഥാനക്കയറ്റം നല്‍കില്ല. പഠനത്തിന്റെ വിവിധ ...

ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം; ഇന്ത്യയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശ്, നയതന്ത്ര തലത്തിൽ കത്ത് നൽകി

  ദില്ലി: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്.  വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെ ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. നാല് മാസം പിന്നിടുമ്പോഴാണ് ഹസീനയെ തിരിച്ചയക്കണമെന്ന ശക്തമായ ആവശ്യം ബംഗ്ലാദേശ് മുന്‍പോട്ട് വയ്ക്കുന്നത്. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിലെ ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമാണ് ഇക്കാര്യം ഉന്നയിച്ച് വിദേശ കാര്യമന്ത്രാലയത്തിന് നല്‍കിയത്. നിയമ നടപടിക്ക് ഹസീന എത്രയും വേഗം വിധേയയാകണമെന്ന് വിദേശകാര്യമന്ത്രി തൗഹിദ് ഹുസൈനും ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൈമാറ്റ ഉടമ്പടി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം.  വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയില്‍ മുന്‍ പ്രധാനമന്ത്രിക്കു...

സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് ,

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് നടത്താന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1959 ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 30നു മുമ്പും 143 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30നു മുമ്പും 12 ഏരിയാ സമ്മേളനങ്ങള്‍ ഡിസംബര്‍ 1,2 തിയതികളിലും പൂര്‍ത്തിയാക്കി. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാകദിനം ജനുവരി 15നു നടത്തും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. പൊതുസമ്മേളന നഗറിലേക്കുള്ള പതാക മുനയംകുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം ചീമേനി രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ദീപശിഖ ജില്ലയിലെ എല്ലാ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും സമ്മേളന നഗരിയിലേക്ക് കൊണ്ടു വരും. സമ്മേളനത്തിന് അനുബന്ധമായി കാഞ്ഞങ്ങാട് ഏരിയയില്‍ എല്ലാ ബ്രാഞ്ചുകളിലും ചരിത്രസ്മൃതി സദസ്സുകള്‍ സംഘടിപ്പിക്കും. രക്തസാക്ഷി കുടുംബങ്ങള്‍, പ്രമുഖ വ്യക്തികള്‍ എന്നിവരെ ആദരിക്കും. സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്. മാധ്യമ കൂട്ടായ്മ, വിദ്യാര്‍ത്ഥ...

പെരിയ ഇരട്ടക്കൊലപാതകം; വിധി ഡിസംബര്‍ 28 ന്

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി ഡിസംബര്‍ 28 ലേക്ക് മാറ്റി. അന്തിമവാദം കൊച്ചി സിബിഐ കോടതിയില്‍ പൂര്‍ത്തിയായതോടെ വിധി 28ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു. 2019 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം.

വിജയരാഘവൻ്റെ വിവാദ പ്രസ്താവന; പിന്തുണച്ചും ന്യായീകരിച്ചും സിപിഎം നേതാക്കൾ, വർഗീയ നിലപാടില്ലെന്ന് വിശദീകരണം

  തിരുവനന്തപുരം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. എംവി ​ഗോവിന്ദനും, ടിപി രാമകൃഷ്ണനും പികെ ശ്രീമതിയും വിജയരാഘവനെ പിന്തുണച്ച് രം​ഗത്തെത്തി. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തെയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.  വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.