ടി പി കേസിലെ പ്രതികൾക്ക് തിരിച്ചടി; വിചാരണ കോടതി ശിക്ഷ ശരിവെച്ചു, 2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി
കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി ശിക്ഷ റദ്ദാക്കി വെറുതെവിടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വെറുതെ വിട്ട സിപിഎം ഒഞ്ചിയം മുൻ ഏറിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണൻ, കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജ്യോതി ബാബു എന്നിവർ കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളാണെന്നും ഹൈക്കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈമാസം 26ന് വാദം നടക്കും. ഏറ്റവും നല്ല വിധിയെന്ന് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും എംഎൽഎയുമായ കെ കെ രമ പ്രതികരിച്ചു. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലയാളി സംഘത്തിൽ ഉൾപ്പെട്ട 7 പേർ അടക്കം 11 പ്രതികളുടെ അപ്പീൽ തള്ളിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കേസിൽ ഒന്നുമുതൽ ഏഴ് വരെയുള്ള പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ 26ന് വാദം കേൾക്കും. തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട്ടെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ട സിപിഎം മുൻ ഒഞ്ചിയം ഏറീയാ കമ്മിറ്റി അംഗം കെകെ കൃഷ്ണൻ, കണ്ണൂർ കുന്നോത്ത് പറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബു എന്നിവർ ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളാണെന്നും ഹൈക്കോടതി ...