ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പിണറായിക്ക് പണത്തോടുള്ള ആർത്തി'; എഐ ക്യാമറ പിഴ തുടങ്ങുന്ന 5-ാം തീയതി തുറന്ന സമരം പ്രഖ്യാപിച്ച് കോൺഗ്രസ്

 തിരുവനന്തപുരം: അടുത്ത മാസം അഞ്ചാം തീയതി മുതൽ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതൽ എഐ ക്യാമറകൾക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ വ്യക്തമാക്കി. ക്യാമറ പ്രവർത്തനം ആരംഭിക്കുന്ന ജൂൺ 5 ന് കോണ്‍ഗ്രസ് ഉപവാസം സംഘടിപ്പിക്കും. ക്യാമറകൾ സ്ഥാപിച്ചതിന് മുന്നിൽ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പണത്തോടുള്ള ആർത്തി വഴി തെറ്റിച്ചിരിക്കുന്നുവെന്നും ആദ്ദേഹം ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് മുഖ്യമന്ത്രി അഴിമതിക്കാരനായതെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. അതേസമയം എഐ ട്രാഫിക്...

വ്യവസായിയുടെ കൊലപാതകം: അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളിബാഗുകള്‍ കണ്ടെത്തി; പോലീസ് പരിശോധിക്കും

തിരൂര്‍: കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍. ബാഗുകളില്‍ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. ഒന്‍പതരയോടെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ബാഗുകള്‍ പരിശോധിക്കും. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖ് (58) കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി മലപ്പുറത്തുനിന്നുള്ള പോലീസ് സംഘം ചെന്നൈയിലേക്ക് പോയിട്ടുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അട്ടപ്പാടി ചുരത്തില്‍നിന്ന് ബാഗുകള്‍ കണ്ടെത്തിയിരിക്കുന്നത...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു. 78.39 ആണ് VHSE വിജയശതമാനം. വിജയശതമാനം വിഷയം തിരിച്ച് സയന്‍സ് - 87.31 കൊമേഴസ് -82.75 ഹ്യൂമാനിറ്റീസ് -71.93 2028 സ്‌കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ - വിഭാഗം തിരിച്ച് സയന്‍സ് 1,93,544 കൊമേഴസ് 1,08,109 ഹ്യൂമാനിറ്റീസ് 74,482 ടെക്‌നിക്കല്‍ 1,753 ആര്‍ട്‌സ് -64 സ്‌കോള്‍ കേരള 34,786 പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റില്‍ 19,698 പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും www.keralaresults.nic.in www.prd.kerala.gov.in www.result.kerala.gov.in www.examresults.kerala.gov.in www.results.kit...

കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കും-മന്ത്രിപ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: കര്‍ണാടകയില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനെയും ബജ്‌റംഗ്ദളിനെയും സര്‍ക്കാര്‍ നിരോധിക്കുമെന്നും ബി.ജെ.പി നേതൃത്വത്തിന് അത് അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് പാക്കിസ്താനിലേക്ക് പോകാമെന്നും കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനം തകര്‍ന്നാല്‍ അത് ബജ്‌റംഗ്ദളാണോ ആര്‍എസ്എസാണോ എന്ന് പോലും പരിഗണിക്കില്ല. നിയമം കൈയിലെടുക്കുമ്പോഴെല്ലാം നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്റംഗ്ദളും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഏതൊരു സംഘടനയെയും നിരോധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു. ഹിജാബ് നിരോധനം, ഹലാല്‍ കട്ട്, ഗോവധ നിയമങ്ങള്‍ എന്നിവ സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ നിയമത്തെയും പൊലീസിനെയും ഭയപ്പെടാതെ ചില സംഘങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നു. മൂന്ന് വര്‍ഷമായി ഈ പ്രവണത തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് തങ്ങളെ ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കുന്നതെന്ന് ബിജെപി മനസ്സിലാക്കണം. കാവിവല്‍ക്കരണം തെറ്റാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും പിന്തു...

'ദി കേരള സ്റ്റോറി' കാണാൻ നിർബന്ധിച്ച് നോട്ടീസ് ഇറക്കി കർണാടക കോളജ്; റദ്ദാക്കി സിദ്ധാരാമയ്യ

മംഗളൂരു: കര്‍ണാടകയിലെ ഭരണമാറ്റം 'ദി കേരള സ്റ്റോറി 'സിനിമ പ്രദര്‍ശനത്തില്‍ വരെ പ്രകടമായി. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദ്ദേശിച്ച്‌ പ്രിൻസിപ്പല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി സിദ്ധാരാമയ്യ ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി. ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപ്പല്‍ കെ.സി. ദാസ് നോട്ടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോട്ടീസില്‍ പറഞ്ഞിരുന്നു. "എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം"എന്ന ഉപദേശവും നല്‍കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തില്‍ കന്നട എഴുത്തുകാരായ കെ. മരുളസിദ്ധപ്പ, എസ്.ജി. സിദ്ധാരാമയ്യ, വിദ്യാഭ്യാസ പ്രവര്‍ത്തകൻ വി.പി. നിരഞ്ജനാരാധ്യ എന്നിവര്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്ക് കത്തു നല്‍കി. മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാൻ ബഗല്‍കോട്ട് ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ പി. സുനില്‍ കുമാറിന് നിര്‍ദേശം നല്‍കി. അദ്ദേഹം തഹസില്‍ദാറെ നേരി...

ബന്ദിയോട് ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടത് നാടിനെ പരിഭ്രാന്തിയിലാക്കി; മദ്യലഹരിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ബന്തിയോട്: ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച പാചക വാതക ടാങ്കര്‍ ലോറി ഡിവൈഡറിലിടിച്ച് കുഴിയിലേക്ക് ചെരിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. അപകടത്തെ തുടര്‍ന്ന് നൂറ് മീറ്ററോളം പരിധയില്‍ ആളുകളെ മാറ്റി. ഒന്നര മണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. മിനിഞ്ഞാന്ന് രാത്രി ഏഴര മണിയോടെ ബന്തിയോട്ടാണ് സംഭവം. ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി രമേശനെ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് ബന്തിയോട്ട് ദേശീയപാതാ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി നിര്‍മ്മിച്ച ഡിവൈഡിറിലിടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിലേക്ക് ചെരിഞ്ഞ് നിന്നത്. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ പരിസരത്ത് നിന്ന് ആളുകളെ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ടാങ്കര്‍ ലോറി പരിശോധിച്ച് ചോര്‍ച്ചയി ല്ലെന്ന് കണ്ടെത്തും വരെ വാഹനനിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കുമ്പള പൊലീസിന് നിര്‍ദ്ദേശം നല്‍കി. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐമാരായ എസ്.ആര്‍. രജിത്ത്, വി.കെ. അനീഷ് എന്നിവരും മഞ്ചേശ്വരം തഹസില്‍ദാരും സ്ഥലത്തെത്തി.

കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും; കാലവർഷം കനക്കുമെന്ന് ആഗോള കാലാവസ്ഥ ഏജൻസികളുടെ പ്രവചനം

കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്നാണ് ആഗോള കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഓറഞ്ച് ബുക്ക് പുറത്തിറക്കും. സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം പ്രവചിക്കുന്നത് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയാണ്. അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറേപ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യുഎഫും സിഎസ്3യും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും ,തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം. കാലവർഷം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ന്യൂനമർദം പോലുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾ മഴയുടെ തോത് വർധിപ്പിക്കും.