ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

  ജര്‍മനിയിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. ബര്‍ലിനിലെ ചാരിറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും തിരിച്ചെത്തിയത്. ലേസര്‍ ശസ്ത്രക്രിയ വ്യാഴാഴ്ചയാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ആറാം തീയതിയാണ് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയത്. തൊണ്ടയ്ക്കായിരുന്നു ശസ്ത്രക്രിയ. ബര്‍ലിനില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനത്തില്‍ ദോഹ വഴിയാണ് ഉമ്മന്‍ചാണ്ടിയും കുടുംബവും കേരളത്തില്‍ തിരിച്ചെത്തിയത്. മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, എന്നിവരും ഒപ്പമുണ്ട്. ശസ്ത്രക്രിയ തൊണ്ടയിലായതിനാല്‍ ശബ്ദവിശ്രമം വേണ്ടിവരും. അതിനാല്‍ നാട്ടിലെത്തിയാലും കുറച്ച് നാള്‍ ഉമ്മന്‍ ചാണ്ടി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും.

‘ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം

  രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം. കോണ്‍ഗ്രസിനെ ഏകീകരിക്കാനും രക്ഷിക്കാനുമുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ യാത്രയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ വ്യക്തമാക്കുന്നതാണ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍പ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇത്തരം യാത്രകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും എല്ലാ പാര്‍ട്ടികള്‍ക്കും ഇത്തരം യാത്രകള്‍ നടത്താവുന്നതാണെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു.

മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിൽ

  മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിലായി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണി തോമസ് ആണ് പിടിയിലായത്. മുംബെയിൽ സോഫ്റ്റ് വെയർ കമ്പനിയിൽ പാർട്ണറായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നഗരത്തിലൂടെ കുടുംബവുമായി കാറിൽ പോകുമ്പോൾ പൊലീസ് ഇയാളെ വളയുകയായിരുന്നു. കാർ തുറക്കാതെ ഉള്ളിലിരുന്ന ഇയാളെ ചില്ല് പൊളിച്ച് ലോക്ക് തുറന്നാണ് പൊലീസ് പിടികൂടിയത് .

കാസറഗോഡ് ഉപജില്ല കലോത്സവത്തിൽ സ്മാർട്ട് ബോയ് താരങ്ങൾക്ക്‌ തിളക്കം

 കാസർഗോഡ് സബ് ജില്ലാ കലോത്സവത്തിൽ സ്മാർട്ട് ബോയ് മിസ്ബാഹും സഹോദരങ്ങളായ ഇരട്ട കുട്ടികൾ  മുആസും മുഅവ്വിസും ശ്രദ്ധേയമായി. യുപി വിഭാഗത്തിൽ അറബിക് പ്രസംഗം, അറബിക് മോണോആക്ട്, എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയാണ് മിസ്ബാഹ് കലോത്സവത്തിൽ ശ്രദ്ധേയമായത്. നേരത്തെ മദ്രസ തലത്തിൽ നടന്ന മുസാബഖ ജില്ലാ കലാ പ്രതിഭയും ഇതിനിടെ നടന്ന  സാഹിത്യോത്സവിൽ സ്റ്റേറ്റ് ലെവലിൽ  മത്സരിച്ചതിലെല്ലാം എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു. ജി യു പി എസ് തെക്കിൽ പറമ്പയിൽ ഏഴാം തരത്തിൽ പഠിക്കുന്ന ഈ മിടുക്കൻ സ്മാർട്ട് ബോയ് എന്ന യൂട്യൂബിൽ തിളങ്ങി നിൽക്കുന്നു.സഹോദരങ്ങളായ മുഅവ്വിസ് മാപ്പിളപ്പാട്ടിലും അറബിക് ഗാനത്തിലും എ ഗ്രേഡ് നേടി, അറബിക് സംഘഗാനത്തിൽ എ ഗ്രേഡും ജനറൽ സംഘഗാനത്തിൽ ബി ഗ്രേഡും ദേശഭക്തിഗാനത്തിൽ സി ഗ്രേഡും നേടിയ ഗ്രൂപ്പിൽ മുആസും മുഅവ്വിസും ഉൾപ്പെടുന്നു, ഇരുവരും ജി യു പി എസ് ബെണ്ടിച്ചാലിൽ നാലാം തരത്തിൽ പഠിക്കുന്നു. കലാകാരനും ഫോട്ടോഗ്രാഫറുമായ പിതാവ് അസീസ് ട്രെൻഡ് ആണ് ഇവരെ പരിശീലിപ്പിക്കുന്നത്.

തുടർച്ചയായി എങ്ങനെ ഇത്രയധികം നാക്കുപിഴകൾ? സുധാകരനെതിരെ പി കെ ബഷീർ എംഎൽഎ

  കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് കെ. സുധാകരൻ്റേത്. ഒരു വട്ടം നാക്കുപിഴ സമ്മതിക്കാം. പലവട്ടം നാക്കു പിഴക്കുന്നത് എങ്ങനെയാണന്നും പി കെ ബഷീറിൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ്രസ്താവനകളാണ് കെ പി സി സി പ്രസിഡന്റ് ശ്രീ കെ സുധാകരന്റെ ഭാ​ഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്നതെന്നും ബഷീർ ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി. യു ഡി എഫ് സഖ്യത്തിന് പിന്നിൽ അണിനിരക്കുന്ന ലക്ഷകണക്കിന് വരുന്ന കേരള ജനതയെ വഞ്ചിക്കുന്ന നിലപാടുകളാണ് സുധാകരന്റെ ഭാ​ഗത്തു നിന്നും ഉണ്ടാകുന്നതെന്നും പി കെ ബഷീർ കുറിച്ചു. മതേതര മൂല്യത്തിൽ അധിഷ്ഠിതമായിരുന്നു എന്നും കോൺ​ഗ്രസ് പാർട്ടിയുടെ നിലപാടുകൾ. ഹൈക്കമാൻഡ് മുതൽ താഴെ തട്ടിലുള്ള നേതാക്കളും, പ്രവർത്തകരും വരെ ജാതി-മതഭേദമന്യേ ആളുകളെ സ്നേഹിക്കാനും, സേവിക്കാനും മുന്നിട്ട് നിൽക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് കേരളം ഒരുമയോടെ പിടിച്ചു നിർത്തുന്ന ബി ജെ പി-ആർ എസ് എസ് കൂട്ടുകെട്ടിന് പൊതുമധ്യത്തിൽ സ്വീകാര്യത നൽകുന്ന പ...

തമിഴ്നാട്ടിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം

  മിഴ്നാട്ടിൽ വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു. കരൂർ സെല്ലാണ്ടിപാളയത്താണ് സംഭവം. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കരൂർ സ്വദേശികളായ മോഹൻരാജ് (23), രാജേഷ് (37), ശിവകുമാർ (38) എന്നിവരാണ് മരിച്ചത്.

ഗവർണർമാർ റബർ സ്റ്റാമ്പുകളല്ല; തമിഴ്‌നാട് ഗവർണർ ആർ.എൻ രവി

  സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ രവി. തിരുവനന്തപുരത്ത് നടക്കുന്ന ലോകായുക്തദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ട്. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ ഇടപെടുമെന്നും രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ആർ.എൻ രവി പറഞ്ഞു. മാസങ്ങളായി കേരളത്തിലേതിന് സമാനമായി തമിഴ്നാട്ടിലും സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. ഇതടക്കമുള്ള ബില്ലുകൾ ഗവർണർ ഒപ്പുവെച്ചിരുന്നില്ല. ഇതേ തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചിരുന്നു. ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷിയായ ഡി.എം.കെയുടെ 57 എം.പിമാർ കത്തയച്ചത്.