ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തിരുവനന്തപുരത്ത് ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം  : തലസ്ഥാനത്തെ തമ്ബാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടന്നുകളഞ്ഞ അക്രമിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടവകാശം റദ്ദാക്കി അവരെ രണ്ടാംകിട പൗരന്‍മാരാക്കുക: ബിഹാര്‍ ബിജെപി എംഎല്‍എ

    മുസ്‌ലിം സമുദായത്തിനെതിരേ പ്രകോപന പരാമര്‍ശവുമായി ബിഹാറിലെ ബിജെപി എംഎല്‍എ. മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന് ബിഹാറിലെ ബിജെപി എംഎല്‍എ ഹരി ഭൂഷണ്‍ താക്കൂര്‍ ആവശ്യപ്പെട്ടത്. മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ അവകാശങ്ങള്‍ നല്‍കണമെന്ന എഐഎംഐഎം നേതാവ് അക്തറുല്‍ ഇമാമിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇയാള്‍. 1947ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ മുസ്‌ലിം സമുദായത്തിന് പാകിസ്താന്‍ എന്ന രൂപത്തില്‍ ഒരു തുണ്ട് ഭൂമി നല്‍കി. അവര്‍ അവിടെ പോകേണ്ടതായിരുന്നു. അവരെ ഈ രാജ്യത്ത് തങ്ങള്‍ക്ക് ആവശ്യമില്ല'-താക്കൂര്‍ പറഞ്ഞു. 'അവര്‍ (മുസ്‌ലിംകള്‍) ജനസംഖ്യ വര്‍ധിപ്പിക്കുകയും ഇന്ത്യയെ ഒരു മുസ് ലിം രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുക്കുകയും ചെയ്യുന്നു. എല്ലാ രാജ്യത്തെയും ഇസ്‌ലാമിക രാഷ്ട്രമാക്കാനുള്ള അജണ്ട മുസ്‌ലിം നേതാക്കള്‍ക്കുണ്ട്. അത് സംഭവിക്കാന്‍ നമുക്ക് അനുവദിക്കാനാവില്ല. അതിനാല്‍ അവരില്‍ നിന്ന് വോട്ടവകാശം പിന്‍വലിച്ച്‌ അവരെ രണ്ടാംതരം പൗരന്മാരാക്കണമെന്ന് തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താക്കൂര്‍ പറഞ്ഞു. രാജ്യത്ത് അവരെ ന്യൂനപക്ഷമായാണ...

ജനങ്ങളോട് ആയുധം കൈയിലെടുക്കാന്‍ യുക്രൈന്‍; പുരുഷന്‍മാര്‍ രാജ്യം വിടുന്നത് വിലക്കി

  ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി. 'രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക'- സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും സെലെന്‍സ്‌കി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുദ്ധം രൂക്ഷമായ യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേര്‍ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ റഷ്യയുടെ എല്ലാ സഖ്യ രാജ്യങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍...

ആണവായുധങ്ങള്‍ ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കില്‍ നാറ്റോയുടെ കൈവശവും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യ മറക്കരുത്; മുന്നറിയിപ്പുമായി ഫ്രാന്‍സ്

കീവ്‌ : ആണവായുധങ്ങള്‍ ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കില്‍ നാറ്റോയുടെ കൈവശവും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മനസിലാക്കണമെന്ന് ഫ്രാന്‍സ്. നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ മുന്നറിയിപ്പ് നല്‍കി. 'നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍' എന്ന പുടിന്റെ ഭീഷണി യുക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് താന്‍ മനസിലാക്കുന്നതെന്ന് ലെ ഡ്രിയാന്‍ പറഞ്ഞു. "അതെ, അറ്റ്‌ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്ളാദിമിര്‍ പുടിനും മനസിലാക്കണമെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച്‌ ഞാന്‍ ഇത്രമാത്രം പറയും" ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ്1നോട് ലെ ഡ്രിയാന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 4,064 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു :15 മരണം റിപോർട്ട് ചെയ്തു

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട് 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,24,493 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2848 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 391 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 41,675 കോവിഡ് കേസുകളില്‍, 6.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ...

ഡോ.രേണുരാജ് ആലപ്പുഴ ജില്ലാ കലക്ടര്‍; പത്ത് ജില്ലകളില്‍ വനിത കലക്ടര്‍മാര്‍

  ആലപ്പുഴ: എ.അലക്‌സാണ്ടര്‍ വിരമിച്ച ഒഴിവില്‍ ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടര്‍ ഡോ.രേണുരാജിനെ നിയമിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനി. കെഎസ്‌ആര്‍ടിസി മുന്‍ ഉദ്യോഗസ്ഥന്‍ എം.കെ.രാജകുമാരന്‍ നായരുടെയും വി.എന്‍. ലതയുടെയും മകള്‍. 2015ല്‍ രണ്ടാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി സേവനം അനുഷ്ടിച്ചു. രേണുരാജിന്റെ നിയമനത്തോടെ സംസ്ഥാനത്ത് 10 ജില്ലകളില്‍ വനിത കലക്ടര്‍മാരായി.ഇത് റെക്കോര്‍ഡാണ്. കേരളത്തിലെ നിലവിലെ വനിത കലക്ടര്‍മാര്‍: തിരുവനന്തപുരം - നവ്‌ജ്യോത് ഖോസ കൊല്ലം - അഫ്‌സാന പര്‍വീണ്‍ പത്തനംതിട്ട - ഡോ.ദിവ്യ എസ്.അയ്യര്‍ ആലപ്പുഴ - ഡോ.രേണുരാജ് കോട്ടയം - ഡോ.പി.കെ.ജയശ്രീ ഇടുക്കി - ഷീബ ജോര്‍ജ് തൃശൂര്‍ - ഹരിത വി.കുമാര്‍ പാലക്കാട് - മൃണ്‍മയി ജോഷി വയനാട് - എം.ഗീത കാസര്‍കോട് - ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

യുക്രൈന്‍ പ്രത്യാക്രമണത്തില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു; സൂപ്പര്‍ മാര്‍ക്കറ്റുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും വന്‍ തിരക്ക്

  കീവ് |   റഷ്യന്‍ സൈന്യത്തിന്റെ വിമാനങ്ങളും ഹെലികോപ്ടറുകളും യുക്രൈന്‍ തകര്‍ത്തതിന് പിന്നാലെ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശാസ്ത്യ പ്രദേശത്ത് വെച്ച്‌ നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ജോയിന്റ് ഫോഴ്‌സ് കമാന്റിനെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മെഡിക്കല്‍ സ്റ്റോറുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും കാര്‍ഡുകള്‍ സ്വീകരിക്കാതെ പണം മാത്രമെ സ്വീകരിക്കുന്നുള്ളു. നിലവില്‍ യുക്രൈയിനിലെ സെന്‍ട്രല്‍ ബേങ്ക് പണം പിന്‍വലിക്കുന്നതു പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് ബേങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്‌നിയ (യുക്രൈയിന്‍ കറന്‍സി) ആയി പരിമിതപ്പെടുത്തിയതായി സെന്ററല്‍ ബേങ്ക് ഗവര്‍ണര്‍ അറിയിപ്പ് നല്‍കി. റഷ്യന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ പമ്ബുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് രൂപപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇ...