ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെക്രട്ടേറിയേറ്റ് പടിക്കല്‍ തുടര്‍ സമരത്തിനൊരുങ്ങി അനുപമ

  തി​രു​വ​ന​ന്ത​പു​രം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ തു​ട​ര്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ച്‌ അ​നു​പ​മ. അ​ടു​ത്ത മാ​സം 10 ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് അ​നു​പ​മ അ​റി​യി​ച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി. കു​ഞ്ഞി​നെ ത​ന്നി​ല്‍​നി​ന്ന് അ​ക​റ്റി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വ​ണം. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അനുപമ കുറ്റപ്പെടുത്തി. ദത്ത് നല്‍കലുമായി ബന്ധപ്പെട്ട് ടി.വി അനുപമ ഐ.എ.എസിന്‍റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അനുപമ പറഞ്ഞു. നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെന്‍്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും െപാലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ വ്യക്തമാക്കി പൊലീസ് കംപ്ലയിന്‍്റ് അതോറിറ്റിയെയും സമീപിക്കുമെന്നും അനുപമ പറഞ്ഞു. ഡിസംബര്‍ പ...

തിങ്കളാഴ്ച വരെ അതിശക്തമായ മഴ; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച വരെ മഴ തുടരും. തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ നവജോത് ഖോസെ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ നവംബര്‍ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്. നവംബര്‍ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. നവംബര്‍ 28: തിരുവനന്തപുരം, കൊല്ലം, പ...

നീതിയുടെ വിജയമെന്ന് കോണ്‍ഗ്രസ്; സമരം അവസാനിപ്പിച്ചു

  മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ സ്‌റ്റേഷന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. നീതി ലഭിച്ചതില്‍ സന്തോഷമെന്ന് ബെന്നി ബഹനാന്‍ എം പി പ്രതികരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തെത്തുടര്‍ന്നാണ് സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നതെന്ന് പ്രതിപക്ഷനേതാവ് പ്രതികരിച്ചു. സിഐ സുധീറിനെ സംരക്ഷിച്ചത് മറ്റൊരു സിപിഐഎം ജില്ലാ സെക്രട്ടറി. പൊലീസ് സ്റ്റേഷനും, കോടതിയും പാര്‍ട്ടിയാകുന്ന രീതി അനുവദിക്കില്ല. പൊലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലംപാടി: ആലംപാടിയുടെ ഹൃദയ ഭാഗത്ത് ആസ്‌ക് ആലംപാടി പുനർ നിർമ്മിച്ച് നൽകിയ മേനത്ത് അബ്ദുൽ ഖാദർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 1:30 മണിക്ക് ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി നിർവഹിക്കും

കോഴിക്കോട് സിക വൈറസ് സ്ഥിരീകരിച്ചു; രോഗം ബംഗളൂരുവില്‍ നിന്ന് എത്തിയ 29കാരിക്ക്

  കോഴിക്കോട് : ബം​ഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ യുവതിക്ക് സിക വൈറസ്. 29കാരിയായ ചേവായൂര്‍ സ്വദേശിനിക്കാണ് സിക സ്ഥിരീകരിച്ചിരിക്കുന്നത്. യുവതി നിലിവല്‍ ആശുപത്രി വിട്ടു. നവംബര്‍ 17നാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ കേരളത്തില്‍ എത്തിയത്. വയറുവേദന ഉള്‍പ്പെടെ ആരോഗ്യ പ്രശ്​നങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആ​ശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയില്‍​ ​വൈറസ്​ സാന്നിധ്യം സംശയിച്ചതോടെ വിദ​ഗ്ധ പരിശോധനയ്ക്കായി അയച്ചു​.​ പുനെ വൈറോളജി ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോള്‍​ സിക ബാധ സ്ഥിരീകരിച്ചു​. ഒരു മണിക്കൂര്‍ മാത്രമാണ്​ ഇവര്‍ ആശുപത്രിയില്‍ ഉണ്ടായത്​. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ആശുപത്രിയില്‍ ഇവര്‍ എത്തിയ ഇടം അണുമുക്തമാക്കി. വീട്ടിലെ കുടുംബാംഗങ്ങള്‍ക്കോ ഒപ്പമുണ്ടായിരുന്നവര്‍ക്കോ വൈറസ്​ ബാധ ഉണ്ടായിട്ടില്ല. പടരുന്നത് കൊതുകുകളിലൂടെ കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക വൈറസ്. ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ‌1952 ല്‍ മനുഷ്യരിലും കണ്ടെത്തി. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രാജസ്ഥാന്റെ നായകന്‍ സഞ്ജു തന്നെ, 14 കോടി രൂപയ്ക്ക് ടീമില്‍ നിലനിര്‍ത്തി

ന്യൂഡല്‍ഹി : പതിനഞ്ചാം ഐപിഎല്‍ സീസണിലും സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. സഞ്ജുവിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സഞ്ജുവിന് വേണ്ടിയാണ് രാജസ്ഥാന്‍ തങ്ങളുടെ ആദ്യ റീറ്റെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. 14 കോടി രൂപ പ്രതിഫലവുമായാണ് സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തുക. സഞ്ജുവിനെ കൂടാതെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള മറ്റ് മൂന്ന് കളിക്കാരില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബെന്‍ സ്‌റ്റോക്ക്‌സിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയേക്കില്ല ജോസ് ബട്ട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ലിവിങ്സ്റ്റണ്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ബെന്‍ സ്റ്റോക്ക്‌സിനെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയില്ല. സ്റ്റോക്ക്‌സിന്റെ ഉയര്‍ന്ന പ്രതിഫലത്തെ തുടര്‍ന്നാണ് ഇത്. 12.5 കോടി രൂപയാണ് രാജസ്ഥാനില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ പ്രതിഫലം. ജോഫ്ര ആര്‍ച്ചറുടേത് 7.2 കോടി. നാല് കളിക്കാരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് ടീമില്‍ നിലനിര്‍ത്താന്‍ കഴിയുക. അതില്‍ രണ്ട് കളിക്കാര്‍ ഇന്ത്യന്‍ താരങ്ങളാവണം. രാജസ്ഥാന്‍ ജോസ് ബട്ട്‌ലറെ ടീമില്‍ നിലനിര്‍ത്തും എന്ന് ഏറെ കുറെ ഉ...

യാത്രാവിലക്ക് നീക്കി,​ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് ഇനി നേരിട്ട് എത്താം,​ വിമാന സര്‍വീസുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കുന്നു

  റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബ്രസീല്‍, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് ഉണ്ടാകും. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ട. ഇവര്‍ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.